Nov 2, 2008

ഇതുവരെ തീരുമാനിച്ചിട്ടില്ല. ഫിയോണ??

എന്നത്തേയും പോലെ ആ Thursdayയും ബോരിന്ഗ് ആയിരുന്നു,.. അടുത്ത മൂന്ന് ദിവസം സുഖം.. ഒരു തെണ്ടിയെയും ഇളിച്ചു കാണിക്കേണ്ട. മാത്രമല്ല എന്തായി എന്തായി എന്നും ചോദിച്ചു ഒരു മോനും വരൂല.. എന്ത് ചെയണം പോയിട്ട്,,, സിനിമ കണ്ടാലോ, വേണ്ട ഉള്ള ആ കുപ്പിയില്‍ ബാക്കി ഉള്ളത്കൂടി തീര്‍ക്കാം,, പണ്ടാരം, എന്തേലും ചെയാം,.... ഒരിക്കലും പ്ലാന്‍ ചെയ്ത അത് പോലെ നടക്കാറില്ല... എന്നാലും ഞാന്‍ പ്ലാന്‍ ചെയം... എപ്പലെന്കിലും നടന്നാലോ... സലിം കുമാര്‍ സിനിമ യില്‍ പറഞ്ഞതു പോലെ, അഥവാ ബിരിയാണി കൊടുത്താലോ...

കാര്‍ പാര്ക്ക് ചെയ്തു മടങ്ങുമ്പോഴാണ് ഒരു "excuse me" പടച്ചോനെ, കുടുങ്ങിയാ.. നോക്കിയപോലോ ഒരു പെന്‍ കിടാവ്,... എന്നാപോയിക്കളയാം..  
അവള്‍: can you help me? 
ഞാന്‍: hmm, oho yes!!  
അവള്‍: u kno, i jst being fast and.... and all these wat it is..
എനികൊന്നും മനസിലായില്ല... എന്നാലും ഊഹിച്ചു, ആ കഴിവാണ് അമേരിക്കയില്‍ വരുന്ന എല്ലാ നോണ്‍ അമേരിക്കക്കാര്‍ക്കും വേണ്ടത്.. ഒരു കൊച്ചു Volkswagen, മഞ്ഞ കളറില്‍ മൂടയുടെ ആകൃതിയിലുള്ളത്.. അതിന്റെ ബാക്കില്‍ കൊല്ലവുന്നടില്‍ അതികം ഡ്രസ്സ് പായ്ക്ക് ചെയ്തെ ഇട്ടിടുണ്ട്... അത് അപ്പം being fast ആയി വന്നാല്‍ എങ്ങനുണ്ടാവും, ഒരുമാതിരി drier തുറന്ന അവസ്ഥ... അതില്‍ 30% നിലത്തു കിടപുണ്ട്... ഈ സാധനം എടുക്കണ സഹായം ചോദിച്ചേ.. ഗതികേടിനു yes പറഞ്ഞു പോയല്ലോ പടച്ചോനെ.. ഞാന്‍ lobby യില്‍ പോയി troli cart എടുത്തു വന്നു... എന്റെ കയിലുള്ള ബാഗ് അതില്‍ വെച്ചു..  

അവള്‍: ohoo, thanks! i was wanted to do this.. 
ഞാന്‍: its okay, some one should do this and I did.. :) കുറെ പറഞ്ഞാലേ അവറ്റകള്‍ക്ക് കുരചെന്കിലും മനസിലാവൂ,.. അതുകൊണ്ട് ഞാന്‍ എത്രയും വലിയ സെന്റെന്‍സ് ഉടക്കാന്‍ പറ്റുമോ അത്രേം ഉണ്ടാക്കാറുണ്ട്.. 

ഞാന്‍: u gonna stay here for the entire year?? 
അവള്‍: nope! its just a visit, i may leave in a week... 
ഞാന്‍: haa... and u got this big dress? 
അവള്‍: [a smile] അധികം വാചകം വേണ്ട, പടുമെന്കില്‍ ഒന്നു സഹായിച്ചു പോടേ, എന്നാ ഒരു ഭാവം... 
എന്തിനാ വെറുതെ തെറി കേപ്പികനെന്നു ഞാനും കരുതി... അതോണ്ട് ഞാന്‍ പിന്നെ ഒരക്ഷരം മിണ്ടീല..  

എന്തൊക്കെ ഡ്രസ്സ് ആണ് ഞാന്‍ എന്റെ കൈയ് കൊണ്ടു എടുത്തതെന്ന് അറിയില്ല... എല്ലാം വള്ളി നിക്കരുപോലെയ എനിക്ക് തോനിയത്...  
അവള്‍: room no: 433 
ഞാന്‍: what 
അവള്‍: room no 433, thats the room number 
ഞാന്‍: mine? 
അവള്‍: no, its mine.. 
പടച്ചോനെ തുലഞ്ഞല്ലോ, ലവള്‍ എന്റെ മുമ്പിലത്തെ റൂമിലാ വരണെ.. ഇനി എന്തൊക്കെ കാണണം ആവോ.... 

ഞാന്‍: ohoo, ok.. mine is 432, [i just replied] 
അവള്‍: hmm, so we are neighbors.. [smile]  

അങ്ങനെ സാധനം ഞാന്‍ അവളുടെ റൂം വരെ എത്തിച്ചു കൊടുത്തു... എന്റെ ബാഗ് അതിന്റെ ഏറ്റവും അടിയില്‍ ആയതുകൊണ്ട് എടുക്കാന്‍ പറ്റിയില്ല... അത് റൂമില്‍ എത്തിച്ചു തരാം എന്ന് അവള്‍ പറഞ്ഞു... ശെരി ആയികൊട്ടെ എന്ന് ഞാനും കരുതി...  
ഇനി ഇപ്പം സിനിമ യില്‍ കാണുന്നതുപോലെ വല്ലതിന്റെയും തുടക്കം ആയാലോ... ഹൂ എനിക്ക് വയ്യ..  

റൂമില്‍ എത്തി, എത്തിയ ഉടനെ എല്ലാം വലിച്ചു കളയണം എന്നത് എന്റെ പണ്ടേ ഉള്ള ശീലമ.. നേരെ ഒരു കുളി.. അത് കഴിഞ്ഞേ ബാക്കി എന്തും ഉള്ളു... അമ്മെടടുതുന്നു പലപ്പോഴും അടി കിട്ടിയിടുണ്ട് ഇങ്ങനെ വന്ന ഉടനെ വിയര്‍പ്പില്‍ കിളിക്കുനതിനു... വിയര്‍പ്പു അറിയിട്ടെ കുളിക്കാന്‍ പാടുള്ളൂ അത്രേ.. വിയര്പ് ആരിയാല്‍ പിന്നെ എന്തിനാ കുളിക്കണേ... എന്നാണ് എന്റെ പോളിസി..

അങ്ങനെ അന്നത്തെ പാവങ്ങളും ദുഖങ്ങളും കഴുകി കളഞ്ഞു ഫ്രെഷ് ആയി.. അപ്പഴാണ്, എന്റെ മുമ്പില്‍ കിടന്നു അവള്‍ ചിരികുന്നത്.. അവള്‍ ആരാന്നു മനസിലയോ... ഹഹഹ.. വേറെ ഒന്നും കരുതല്ലേ... 

അവള്‍ എന്റെ സ്വന്തം ജാക്ക്... എന്റെ മധ്യകുപ്പി... :-) ആ മദ്ധ്യ കുപ്പിയുടെ ബ്രാന്‍ഡ് ആണ് മാഷേ... അവളെ മുഴുവനും ഒറ്റ ഇരുതത്തിനു തീര്‍ക്കണം എന്ന് തോന്നി..
അതിന്റെ നോട്ടം കണ്ട തോന്നും നമ്മള്‍ അവളെ ഫസ്റ്റ് ടൈം കാണുന്നതെന്ന്... ഒന്നു പോ എന്റെ കുപ്പി...  

3rd കഴിച്ചു തുടങ്ങിയപ്പോലാണ് ആരോ വാതിലിനു മുട്ടുനത്,.  
അവള്‍: thank you! here is your bag...  
ഞാന്‍: ohoo.. thank you..  
അവള്‍: what you doing now? 
ഞാന്‍: haa.. just watching TV..  
അവള്‍: you wanna join me for a drink??. 

~~ടിന്ഗ് ടിന്ഗ് ടോന്ഗ് ടോന്ഗ് ~~ 

എന്നോടുതെന്നെ ആണോ!! ഞാന്‍ ചുമ്മാ തിരിഞ്ഞു നോക്കി.. അഥവാ വേറെ ആരോടെന്കിലും ആണേല്‍ എന്തിനാ നാറുന്നത്... ഇല്ല ഞാന്‍ മാത്രമേ ഉള്ളു അവിടെ.. അല്ല, ഞാന്‍ എന്തിനാ തിരിഞ്ഞു നോക്കുന്നത്, ഇതു എന്റെ റൂം അല്ലെ... ഇവിടെ ഞാന്‍ അല്ലാതെ വേറെ ആര് വരനാ..  

ഞാന്‍: sorry, nt today.. may be in later some time.. 
അവള്‍: okay! good night.. and thanks again for all the help.. 
ഞാന്‍: hey, its okay!! :)  

അല്ല, ഞാന്‍ ഇപ്പം എന്തിനാ അങ്ങനെ പറഞ്ഞെ... ഒരു നല്ല ചാന്‍സ് കളഞ്ഞു കുളിച്ചില്ലേ,... വൃത്തികെട്ടവന്‍.. ഇതാ പറയുന്നേ, എറിയാന്‍ അറിയുന്നവന്റെ കയില്‍ കല്ല്‌ കൊടുക്കൂലന്നു... ആ ദേഷ്യം ജാക്ക്ഇനോട് തീര്ത്തു. 3 ഇല്‍ നിര്‍ത്താന്‍ വിചാരിച്ചത് 5 ആയി. അതോടെ അവള് തീര്ന്നു... ഇനി ഒരു തുള്ളി പോലും ഇല്ല... പടച്ചോന്‍ രക്ഷിച്ചു... ഇനി നിരാള യില്‍ പോയി കോഴി കടായി കൂട്ടി നാന്‍ കഴിക്കണം...  

തിരിച്ചു വരും വഴി അവളുടെ റൂമില്‍ വെളിച്ചം കണ്ടു.. ഉറങ്ങിയിട്ടില്ല പണ്ടാരം.. വെറുതെ പോയി ഹെലോ പറഞ്ഞാലോ... വേണ്ട.. എന്തിനാ.. അത് ഏത് കോലതിലന്നു പറയാന്‍ ഒക്കില്ല...

നേരെ വന്നു ബെഡില്‍ ഒരു വീഴ്ച.. പിറ്റേന്ന് രാവിലെ 5:30 ക്കുള്ള അലറും കേട്ടിടന് ഞാന്‍ എണീറ്റത്..

തുടരും.....

Oct 14, 2008

ബിയാച്ചി!!!

എഴുതുമ്പോള്‍ എല്ലാം പച്ചക്ക് എഴുതണം എന്നാണ് എന്റെ പോളിസി... അപ്പം ഇരിക്കട്ടെ color ഉം പച്ചക്ക്... ബ്ലോഗില്‍ കുട്ടി ജനിച്ചു എന്ന് ടോം-KID പറഞ്ഞു, ഏടുകളും ഏടാകൂടങ്ങള്‍ കൊച്ചും എഴുതി... ഞാന്‍ പിന്നെ എന്നെ പറ്റി എഴുതുമ്പോള്‍ വല്ലതും പുതുതായി എഴുതണ്ടേ...


അങ്ങനെ ആലോചിച്ചു തല പുണ്ണ് ആകുംബ്ളാണ് എന്റെ മണി അടിക്കണത്, അഥവാ മൊബൈല് മണി... തെളിഞ്ഞു വന്നതാവട്ടെ ബിയാച്ചി.. ഇതു എന്റെ മാത്രം സ്വന്തം കണ്ടിപിടുതമാ.. ഈ പേരു നിങ്ങക്ക് ഈ ദുനിയാവില്‍ വേറെ എവിടേം കിട്ടൂല്ല... ഒന്നു ശ്രമിച്ചു നോക്കിയെ... ഇതിന്റെ secret ഞാന്‍ പിന്നെ എഴുതാം,, ഒത്തിരി രസകരമായ സംഭവങ്ങള്‍ ഉണ്ട് ഈ പേരിനു പിറകില്‍...



ഇനി ബിയാചിയെ പറ്റി പറയാം, അഥവാ ഈ ഞാന്‍!

ഒരു നായര്‍ തറവാട്ടില്‍ പിറന്ന, കുടുംബത്തെ മറ്റു എന്തിലെക്കളും ഉപരി സ്നേഹിക്കുന്ന, നാടുവിട്ടിട്ട് വര്‍ഷങ്ങളായ, govt സ്കൂളില്‍ പഠിച്ച, തലതെറിച്ച ഒരു അനിയനുള്ള, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന നാടുകരുള്ള, കൌരവര്‍ പടയോളം കസിന്‍സ് ഉള്ള, ചുവപ്പ് ഇഷ്ടമുള്ള കമുനിസ്റായ, പുട്ട് ഇഷ്ടപെടുന്ന, ഉറക്കം ഇഷ്ടപെടുന്ന, ആയിരത്തില്‍ അധികം സുഹൃതുകലുള്ള, ഇങ്ങു അമേരിക്കയില്‍ നടിനേം പറ്റി ഓര്ത്തു nostalgic ആയി സമയം ചിലവിടുന്ന ഒരു കൊച്ചു വലിയ മനുഷ്യന്‍. എന്തിന് അതികം പറയണം, സ്നേഹിച്ച പെണ്ണിനോട് എല്ലാം മറക്കാന്‍ പറഞ്ഞ വന്ജ്കന്‍

പലതും ആവണം എന്ന് സ്വപ്നം കണ്ടിട്ടുണ്ട്! പക്ഷെ വീണിടം വിഷ്ണു ലോകമാക്കി, തെളിച്ച വഴി പോയില്ലെന്കില്‍ പോയവഴി തെളിക്കുന്ന ഒരു മഹാപുരോഹിതന്‍ കൂടി ആണ് ഇദ്ദേഹം..

ഈ ബ്ലോഗിന്റെ ഉദേശം എന്താണെന്നു വെച്ചാ... ആ ആര്കറിയാം... വായില്‍ തോനനതൊക്കെ എഴുത്നും, വേണ്ടവര്‍ വായിച്ചമതി... വനിതയിലോ മനോരമയിലോ വരാനല്ല എഴുതുന്നത്... [ചുമ്മാ ഇരിക്കെട്ടെ ജട, വന്നാ പുളിക്കുമോ...] വേണ്ടവര്‍ വയിചാമതി..[അങ്ങനാണേല്‍ ഞാന്‍ ഒറ്റയ്കിരുന്നു വയികെണ്ടിവരും...] ഇതൊക്കെ അറിഞ്ഞോണ്ടാ എഴുതുന്നത്... എന്റെ പഴയ 2 ബ്ലോഗ്ഗും പൂട്ടികിടക്കണ അവസ്ഥയിലാ.. എന്റെ പേരില്‍ എഴുതിയതോണ്ടാവും... ഇതെന്കിലും ഒന്നു പചപിടിക്കണെ എന്റെ മുത്തപ്പാ... ഒരു കുപ്പി കള്ള് മേടിച്ചു തരാം, plzzz... ഈ കാര്യം ആരോടും പറയല്ലേ... 25ps ന്റെ ജങിരിയും മേടിച്ചുതരട്ടാ...

പിന്നെ അവസാനമായി, ഈ ബ്ലോഗിന് ആരുടേലും ജീവിതത്തിനോ ബ്ലോഗ് നോടോ സാമ്യം തോനിയാല്‍ അത് തീര്ത്തും അറിഞ്ഞു കൊണ്ടുതന്നെ ആണ്... കേസ് കൊടുക്കനെന്കില്‍ പോയി കേസ് കൊട്... പിന്നല്ലാതെ...